മൂവാറ്റുപുഴ: എൻജിനീയറിംഗ് കോളേജാണെന്ന് തെറ്റുധരിപ്പിച്ച് അഡ്മിഷൻ എടുപ്പിച്ച വിദ്യാർത്ഥിക്ക് കോളേജ് മാനേജ്മെന്റ് 2, 67,133 രൂപ പലിസ സഹിതം മടക്കി നൽകുവാനും 10000/- രൂപ കോടതി ചെലവ് നൽകുവാനും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. മുടവൂർ പസ്ളക്കാട്ടിൽ പുത്തൻപുര വീട്ടിൽ റോണി തോംസൺ സമർപ്പിച്ച ഹർജിയിലാണ് ഫോറത്തിന്റെ വിധി. ഹൈദ്രാബാദ് യൂണിവേഴ്സിറ്റി, എ.ഐ.സി.ടി.ഇ എന്നിവയുടെ അംഗികാരമുള്ള കോളേജാണെണാണ് മാനേജ്മെന്റ് വിശ്വസിപ്പിച്ചത്. എന്നാൽ അഡ്മിഷൻ എടുത്ത്

ഹൈദ്രബാദിൽ ചെന്നപ്പോൾ കോളേജിന്റെ ഉടമ മറ്റൊരാളായിരുന്നു. ലഭിച്ച അഡ്മിഷൻ റദ്ദാകുകയും ചെയ്തു. തുടർന്ന് പ്രൈവറ്റായി പഠനം തുടരേണ്ടി വന്നു. ഇതു സംബന്ധിച്ചായിരുന്നു ഹർജി.