പറവൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നൽകുന്നതിനായി പുതപ്പുകൾ ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ചേന്ദമംഗലം വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുതപ്പുശേഖരം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രഥാന അദ്ധ്യാപിക ജോളിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്തംഗം നിത സ്റ്റാലിനും ചേന്ദമംഗലം പഞ്ചായത്ത് മെമ്പർ ഷിപ്പി സെബാസ്റ്റ്യനും ചേർന്ന് ഏറ്റുവാങ്ങി. മേഖലാ പ്രസിഡന്റ് ഗ്ലിറ്റർ ടോമി, സെക്രട്ടറി ആൽഡ്രിൻ കെ. ജോബോയ് എന്നിവർ പങ്കെടുത്തു.