കൊച്ചി: കേരളകൗമുദി കൊച്ചിയിൽ എത്തിയതിന്റെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ സമൂഹ്യ -രാഷ്ട്രീയ - വ്യാവസായിക മേഖലയിൽ നിന്നുള്ള പ്രമുഖരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) കുര്യൻ ആലപ്പാട്ട്, ചീഫ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) ചാക്കോ എം. ജോസ്, ജനറൽ മാനേജർ (പി.ആർ.ആൻഡ് അഡ്മിനിസ്ട്രേഷൻ) ജോർജ് തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ (ഐ.ആർ) ഷിബു മാണി, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.വി.എസ്. ഹരിദാസ്, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, സെക്രട്ടറി സി.വി. സജിനി, എറണാകുളം മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. സജി, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ഡി. അഭിലാഷ്, കമ്മിറ്റി അംഗങ്ങളായ കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ, മുൻ വൈസ് പ്രസിഡന്റ് എ.എൻ. സുകുമാരൻ, കോതമംഗലം മുൻപ്രസിഡന്റ് കെ.കെ.ഗംഗാധരൻ, കലൂർ ശാഖ പ്രസിഡന്റ് പി.ഐ. തമ്പി, എറണാകുളം ശിവക്ഷേത്രസമിതി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ബി.ഡി.ജെ.എസ്. എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ, ബി.ഡി.എം.എസ് ജില്ല പ്രസിഡന്റ് അഡ്വ.വി.ആർ. രമിത, കേരളകൗമുദി ജനറൽ മാനേജർ സുധീർ, തിരുവനന്തപുരം യൂണിറ്റ് ചീഫ് വിക്രമൻ, തൃശൂർ യൂണിറ്റ് ഡസ്ക് ചീഫ് സി.ജി. സുനിൽകുമാർ, മാർക്കറ്റിംഗ് മാനേജർ സുധീഷ് എന്നിവർ പങ്കെടുത്തു.