1
കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം കേരള കർഷകസംഘം സംസ്ഥാന വൈ: പ്രസിഡൻ്റ് പി.എം.ഇസ്മായിൽഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തെ കേന്ദ്ര സർക്കാർ ദേശവിരുദ്ധ സമരമായാണ് കാണുന്നതെന്നും കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.ഇസ്മായിൽ പറഞ്ഞു. കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം അഞ്ചാം ദിവസം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കമലാ സദാനന്ദൻ, കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. തുളസി അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.വി ഏലിയാസ്, കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുക്കുട്ടൻ,കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ,എ ഐ ടി യു സി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.കെ.സന്തോഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു