കൊച്ചി: വിദ്യാഭ്യാസ,ആരോഗ്യ,സാംസ്കാരിക മേഖലകളിൽ കേരളത്തെ മുൻനിരയിലെത്തിക്കുന്നതിനായി സാമൂഹ്യ പരിഷ്‌കർത്താക്കൾ യത്നിച്ചപ്പോൾ അതിനാവശ്യമായ അടിത്തറ ഒരുക്കിയത് കേരളകൗമുദിയാണെന്ന് ജി.സി.ഡി.എ ചെയർമാൻ വി.സലിം പറഞ്ഞു. നവോത്ഥാനത്തിനായി ജനങ്ങളെ പ്രാപ്തരാക്കിയതിനാലാണ് കൗമുദി എന്നും മാദ്ധ്യമരംഗത്ത് തിളങ്ങിനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.