tomi

കോതമംഗലം: കോതമംഗലം നഗരസഭയുടെ ചെയർമാനായി സി.പി.എമ്മിലെ കെ.കെ.ടോമിയെയും വൈസ് ചെയർപേഴ്സണായി സിന്ദു ഗണേശനേയും മത്സരിപ്പിക്കുവാൻ ഇന്നലെ ചേർന്ന സി.പി.എം ഏരിയ കമ്മറ്റി യോഗം തീരുമാനിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി കെ.എ.നൗഷാദിനെ തിരഞ്ഞെടുത്തു. പത്ത് വർഷങ്ങൾക്ക് ശേഷം നഗരസഭയുടെ ഭരണം തിരിച്ച് പിടിച്ച ഇടതു മുന്നണി ഇക്കുറി ചെയർമാനായി തീരുമാനിച്ച കെ.കെ.ടോമി നിലവിൽ കോതമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. മുമ്പ് രണ്ട് വട്ടം നഗരസഭ കൺസിലർ കൂടിയായിരുന്ന ടോമി മികച്ച സംഘാടകൻ കൂടിയാണ്. സിന്ധു ഗണേശൻ ഇത് രണ്ടാം തവണയാണ് കൗൺസിലിൽ എത്തുന്നത്. ഇരുവരും യു ഡി എഫിന്റ് സിറ്റിംഗ് സീറ്റിൽ ശക്തമായ മത്സരം കാഴ്ചവച്ചാണ് സീറ്റ് പിടിച്ചെടുത്തത്.