1
കളക്ടർ അന്ദേ വാസികൾക്കോപ്പം

തൃക്കാക്കര : അഗതികളുടെ ആലയമായ തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തിൽ ക്രിസ്മസ് വേറിട്ട ആഘോഷമാക്കി ജില്ലാ കളക്ടർ. അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും വിശേഷങ്ങൾ പങ്കുവെച്ചും അവരോടൊപ്പം ഭക്ഷണം കഴിച്ചുമാണ് കളക്ടർ പിരിഞ്ഞത്. മദർ സുപ്പീരിയർ സിസ്റ്റർ സി.ആൻ പോളും, തൃക്കാക്കര നൈപുണ്യ സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് മുണ്ടാടനും കരുണാലയം അന്തേവാസികളും ചേർന്നു കളക്ടറെ സ്വീകരിച്ചു.

അശരണരായ വൃദ്ധ വനിതകൾക്ക് 50 കൊല്ലമായി സംരക്ഷണം നൽകുകയാണ് കരുണാലയം. 1971 ൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നിന്നും ഒരു അനാഥനെ ആദ്യ അന്തേവാസിയാക്കി പ്രവർത്തനം തുടങ്ങിയ കരുണാലയത്തിൽ 50 കൊല്ലത്തിനുള്ളിൽ സ്നേഹവും, കാരുണ്യ സ്പർശവും അനുഭവിച്ചവർ ഏറെ.