
അറയ്ക്കപ്പടി: കുടിയ്ക്കാലിൽ ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം സമാപിച്ചു. കലശപൂജ, കലശാഭിഷേകം, കളമെഴുത്തുംപാട്ടും, പൊങ്കാല സമർപ്പണവും നടന്നു. പറവൂർ പ്രശാന്ത് ശാന്തി മുഖ്യ കാർമ്മികനായി. ഭാരവാഹികളായ കെ.കെ. തിരുമേനി, കെ.കെ. ശശിധരൻ, കെ.എൻ.സുകുമാരൻ, കെ.ടി. ബിനോയ്, കെ.കെ. ചന്ദ്രബോസ്, ദാസ് കാക്കനാട്, കെ.എൻ. രാജൻ, കെ.എ. ബാലകൃഷ്ണൻ, കെ.ബി. അനിൽകുമാർ, കെ.കെ. സുരേഷ്, കെ.ജി. വത്സൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.