ksta
കെ.എസ്.ടി.എ കോലഞ്ചേരി ഉപജില്ലാ സമ്മേളനം നടന്നു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗം എ. എം. ഷാജഹാൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കോലഞ്ചേരി: കെ.എസ്.ടി.എ കോലഞ്ചേരി ഉപജില്ലാ സമ്മേളനം നടന്നു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മി​റ്റി അംഗം എ. എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് എം.അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി ,സംസ്ഥാന കമ്മി​റ്റി അംഗം അജി നാരായണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ബിനോജ് വാസു, ജില്ലാ ഭാരവാഹികളായ ഏലിയാസ് മാത്യു, ഡാൽമിയ തങ്കപ്പൻ, ടി.പി. പത്രോസ്, ടി. വി. പീ​റ്റർ, എം. പി. തമ്പി, കെ. എം. മേരി തുടങ്ങിയവർ സംസാരിച്ചു. സബ് ജില്ലാ ഭാരവാഹികളായി അനിൽ ടി.ജോൺ (പ്രസിഡന്റ് ) അനിയൻ പി ജോൺ, സി. കെ. ഷോളി ,എം. അജയകുമാർ (വൈസ് പ്രസിഡന്റ്),
പി.ജി. ശ്യാമള വർണൻ (സെക്രട്ടറി), എം.പി. ബേബി, കെ. ഐ. കുര്യാക്കോസ് ,എസ് കിരൺ (ജോ. സെക്രട്ടറി),കെ.എം. മേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.