നെടുമ്പാശേരി: ജില്ലാ പഞ്ചായത്ത് കറുകുറ്റി ഡിവിഷനിൽ നിന്നും വിജയിച്ച ഷൈനി ജോർജിനും ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് അംഗങ്ങൾക്കും നെടുമ്പാശേരി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. ആവണംകോട് കുഴപ്പളത്ത് ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. സി.പി. സെബാസ്റ്റ്യൻ, ഷാജു വി. തെക്കേക്കര, ജോണി പള്ളിപ്പാടൻ, പി.ജെ. ജോയ്, കെ.ടി. കുഞ്ഞുമോൻ, ടി.എം. വർഗീസ്, ജോസ് മാടശേരി, ടി.എ. ചന്ദ്രൻ, ബിജു കെ. മുണ്ടാടൻ, പി.എച്ച്. അസ്ലാം, സി.വൈ. ശാബോർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ഷൈനി ജോർജ് വോട്ടർമാർക്ക് നന്ദി പറഞ്ഞു.