gurumaheswara
എരൂർ ഗുരുമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി നാരായണ പ്രസാദ് കൊടിയേറ്റുന്നു.

തൃപ്പൂണിത്തുറ: എരൂർ ശ്രീനാരായണ ഗുരുവരാശ്രമ സംഘം ശ്രീ ഗുരുമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി നാരായണ പ്രസാദി​ന്റെ മുഖ്യകാർമ്മി​കത്വത്തി​ൽ കൊടി​യേറി​. ജനുവരി ഒന്നിന് ആറാട്ടോടെ സമാപിക്കും. 27, 28, 29 30 തിയതികളിൽ രാവിലെ 9.30 ന്‌ കലശാഭിഷേകം, വൈകിട്ട് ആറരയ്ക്ക് ദീപക്കാഴ്ച, 31ന് വലിയ വിളക്ക്.

ജനുവരി​ ഒന്നിന് ആറാട്ട് മഹോത്സവം. വൈകീട്ട് 5ന് ആറാട്ടുപുറപ്പാട്, തുടർന്ന് ആറാട്ട്.