rangaraju
രംഗരാജു

കരുമാല്ലൂർ: മദ്ധ്യവയസ്‌കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറപ്പിള്ളിക്കാവ് ചിറ്റമ്മനപ്പള്ളത് അമ്മനത്തു പള്ളംവീട്ടിൽ രംഗരാജുവിനെയാണ് (55) മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന രംഗരാജുവിനെ കാണാത്തതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തിയ അയൽവാസികൾ വീടിനുള്ളിൽനിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് ആലുവ വെസ്റ്റ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭാര്യാസഹോദരിയുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: നീതു, ഗീതു. മരുമക്കൾ: ദിലീഷ്, സനിൽ.