mkk-nair

ഏലൂർ: കേരളത്തിന്റെ വ്യവസായ സ്വപ്നങ്ങൾക്ക് അടിത്തറയായ രാജ്യത്തെ വലിയ വളം നിർമ്മാണശാലയായ എഫ്.എ.സി.ടിയുടെ ആദ്യസാരഥി എം.കെ.കെ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീളും ആഘോഷങ്ങൾ.
എം.കെ.കെയുടെ ജന്മദിനമായ ഡിസംബർ 29 ചൊവ്വ വൈകീട്ട് 4 മണിക്ക് ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ഫാക്ട് സി.എം.ഡി കിഷോർ രുംഗ്ത അദ്ധ്യക്ഷത വഹിക്കും. എം.പി ഹൈബി ഈഡൻ, നഗരസഭാ ചെയർമാൻ, മുൻ സി.എം.ഡിമാർ, ട്രേഡ് യൂണിയൻ ഓഫീസർ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.