പറവൂർ: പെരുവാരം വൈ. എം.എ ലൈബ്രറിയുടേയും മലയാള ഭാഷാ പഠന കേന്ദ്രത്തിന്റേയും ആഭിമുഖ്യത്തിൽ കവയിത്രി സുഗതകുമാരിയെ അനുസ്മരണം നടത്തി.വാർഡ് കൗൺസിലർ ജി. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഷിനി റെജി അദ്ധ്യക്ഷത വഹിച്ചു. വി.ജി. മണിപ്പിള്ള, ആർ. ഗോപാലകൃഷ്ണപിള്ള, അഡ്വ. രശ്മി ദിലീപ്, ഷിജു മുരളീധരൻ, സി. മനോജ് കുമാർ, ബിന്ദു ബാബു എന്നിവർ സംസാരിച്ചു.