amai-varshekam-

പറവൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ പറവൂർ ഏരിയ വാർഷിക സമ്മേളനം നഗരസഭ കൗൺസിലർ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഡോ. അശോക് കരിപ്പായി അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ജി. രാജശേഖരൻ നായർ, സി.ഒ. ജനാർദനൻ, പി.എസ്. വിനോബ, എം. അർജുൻ, പി.പി. ശിവൻ, ദേവിദാസ് വെള്ളോടി, അഖിൽ ബാബു, ജോയ്സ് കെ. ജോർജ്, ദിവ്യ അരുൺ, രേഷ്മ സിജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. അശോക് കരിപ്പായി (പ്രസിഡന്റ്), ഡോ. തുഷാര കെ. ശ്രീനിവാസൻ (സെക്രട്ടറി), ഡോ. എൻ. ലീന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.