പറവൂർ: തത്തപ്പിള്ളി ജാഗ്രത റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗം രക്ഷാധികാരി പി.എൻ. സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്നു. വി.എം. നിഷാന്ത്, ഷൺമുഖൻ, സുബ്രഹ്മണ്യൻ, സജീവൻ, സിന്ധു അശോകൻ, ദിലീപ്, സുനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ജി. ജയൻ (പ്രസിഡന്റ്), ശോഭ ഷൺമുഖൻ (വൈസ് പ്രസി‌ഡന്റ്), വി.ജി. ശശിധരൻ (സെക്രട്ടറി), ഐഷ സത്യൻ (ജോയിന്റ് സെക്രട്ടറി), സി.കെ. വിജയൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.