തൃക്കാക്കര: ഭക്ഷ്യധാന്യ സംഭരണം കുത്തകകൾക്ക് കൊടുക്കരുതെന്ന് ജോയിന്റ് കൗൺസിൽ മുൻ ചെയർമാൻ ജി.മോട്ടിലാൽ പറഞ്ഞു. കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം ആറാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കെ.എൻ.രാധാകൃഷ്ണൻ, സി.എൻ.അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.