വൈപ്പിൻ : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ സംഘടനാപ്രവർത്തനം ഊർജിതമാക്കാൻ എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ തീരുമാനിച്ചു. കുടുംബ യോഗങ്ങളും മൈക്രോ ഫിനാൻസ് യോഗങ്ങളും ഉടൻ പുനാരാരംഭിക്കും. യൂണിയനിലെ എല്ലാ ശാഖകളിലും പ്രവർത്തകരുടെ സംയുക്ത യോഗങ്ങൾ സംഘടിപ്പിക്കും. ചെറായി നോർത്ത് ശാഖ വക ഗുരുമന്ദിരത്തിൽ കൂടിയ ആദ്യ പ്രവർത്തക യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ബി ജോഷി കൊവിഡ് കാലത്തെ ആലസ്യം മാറ്റിവച്ച് പ്രവർത്തനത്തിനിറങ്ങാൻ ആഹ്വാനം ചെയ്തു. ശാഖ പ്രസിഡന്റ് ബേബി നടേശൻ , സെക്രട്ടറി കെ.കെ രത്‌നൻ , യോഗം ബോർഡ് മെമ്പർ കെ.പി ഗോപാലകൃഷ്ണൻ , യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ബിനുരാജ് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.