കൊച്ചി: ബി.ജെ.പി.എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ക്രിസ്മസ് ആഘോഷത്തിൽ ജില്ല പ്രസിഡന്റ് എസ്. ജയകൃഷ്ണൻ
മുഖ്യാതിഥിയായി. എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച ജില്ല പ്രസിഡന്റ്. അഡ്വ: രമാദേവി, ജില്ല കമ്മിറ്റി അംഗം സി.എ.സജീവൻ, മണ്ഡലം ജനറൽ സെക്രട്ടറി. യു.ആർ.രാജേഷ്, ഷിബു ആന്റണി, ആർ.അരവിന്ദ്, കൗൺസിലർ, ടി.പത്മകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.