photo

വൈപ്പിൻ : വൈപ്പിനിലെ താഴ്ന്ന പ്രദേശങ്ങൾ വേലിയേറ്റ ഭീതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ വീടുകഴിൽ വരെ ഓരുവെള്ളം കയറി. ഞാറക്കൽ പഞ്ചായത്തിലെ വാലക്കടവ് വലിയവട്ടം, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മാലിപ്പുറം , ചാപ്പ കടപ്പുറം , ശൂലപാണി കവല എന്നിവിടങ്ങളിലെ വീടുകളിലാണ് ഓരുവെള്ളം കയറിയത്. പല വീടുകൾക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും സാദ്ധ്യതയുണ്ട്. ഞാറക്കൽ ഓരുവെള്ളം കയറിയ പ്രദേശങ്ങൾ ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മാണ്ടോത്ത്, പഞ്ചായത്ത് അംഗങ്ങളായ എ.പി ലാലു , ആഷ പൗലോസ് എന്നിവർ സന്ദർശിച്ചു. ജില്ലാ കളകളക്ടർ സ്ഥലം സന്ദർശിച്ച് സാമ്പത്തിക സഹായ പദ്ധതികൾ അനുവധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.