കൊച്ചി: മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടിവരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന 'അറ്റെൻഷൻ പ്ലീസ് ' കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും വിവരിക്കുന്ന സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്‌നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഷ്ണു ഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡി.എച്ച്. സിനിമാസിന്റെ ബാനറിൽ ഹരി വൈക്കം, എൻ.ജെ. ശ്രീകുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ, ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു.