വൈറ്റില.കർഷകനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടങ്ങൾക്ക് പിന്തുണയുമായി ആർ.എസ്,പി .ലോക്കൽ കമ്മിറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. പി.ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിഅംഗം വി.ടി വിനീത് അധ്യക്ഷതവഹിച്ചു. മണ്ഡലംസെക്രട്ടറി കെ.എം രാധാകൃഷ്ണൻ,കടവന്ത്ര ലോക്കൽ സെക്രട്ടറി സബിതസുഭാഷ് എന്നിവർ സംസാരിച്ചു.