 
വൈസ് ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന്
തൃക്കാക്കര: അജിത തങ്കപ്പന് തൃക്കാക്കര നഗരസഭ അധ്യക്ഷ പദവി നൽകാൻ ഡി.സി.സി ഓഫീസിലെ യോഗത്തിൽ തീരുമാനമായി. കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവും മുൻ പൊതുമരാമത്ത് ചെയർപേഴ്സനുമായിരുന്നു. കെന്നഡിമുക്ക് വാർഡിൽ നിന്നുമാണ് വിജയിച്ചത്.
ആദ്യ രണ്ടരവർഷം അജിത തങ്കപ്പനും പിന്നീട് രാധാമണിയും അദ്ധ്യക്ഷയാകും. 43 അംഗ നഗരസഭയിൽ യു.ഡി.എഫിന് 26ഉം എൽ.ഡി.എഫിന് 17 സീറ്റുകളുമുണ്ട്. അഞ്ചുപേർ യു.ഡി.എഫ് വിമതന്മാരായി മത്സരിച്ചു വിജയിച്ചവരാണ്. ഇവരുടെയും സ്വതന്ത്രന്റെയും പിന്തുണയുടെ ബലത്തിലാണ് യു.ഡി.എഫ് അധികാരമേറുക.
വൈസ്.ചെയർമാൻ സ്ഥാനം ഇക്കുറി മുസ്ലിം ലീഗിനാണ്. എ.എ ഇബ്രാഹിംകുട്ടിയാവും ഈ പദവിയിലെത്തുക.
തൃക്കാക്കരയിലെ കഷിനില
യുഡിഎഫ് 26 സീറ്റ്
കോൺഗ്രസ് 16
മുസ്ലിം ലീഗ് 05
സ്വതന്ത്രർ 05
എൽ.ഡി.എഫ് 17
സിപിഎം 15
സി .പി .ഐ 02