sujil
ഏലൂർ നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഏ.ഡി.സുജിൽ

ഏലൂർ: നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് സി.പി.എമ്മിലെ എ.ഡി.സുജിലും വൈസ് ചെയർമാനായി സി.പി.ഐയിലെ ലീലാ ബാബുവും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കൗൺസിലിൽ ഉപാദ്ധ്യക്ഷനായും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായും സുജിലും, വിദ്യഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായി ലീലാ ബാബുവും പ്രവർത്തിച്ചിട്ടുണ്ട്.

ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പി. എം. അയൂബിന് 7 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണപ്രസാദിന് 6 വോട്ടും ലഭിച്ചു. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസിനു വേണ്ടി ഷൈജ ബെന്നിയും, ബിജെപിക്കു വേണ്ടി ചന്ദ്രികരാജനും മത്സരിച്ചു.