കൊച്ചി: ആണും പെണ്ണും മാത്രമാണ് എഴുത്തുകാർ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ നമുക്കു കിട്ടുന്ന ഓർമ്മപ്പെടുത്തൽ ആണ് ട്രാസ്‌ജെൻഡർ കവി വിജയരാജമല്ലികയുടെ കവിതകളെന്ന് എഴുത്തുകാരി സാറ ജോസഫ് പറഞ്ഞു.

ട്രാൻസ്‌ജെൻഡറായ വിജയരാജമല്ലികയുടെ മൂന്നാമത് കവിതാസമാഹാരമായ 'പെണ്ണായവളുടെ കവിതകൾ' ഓൺലൈനായി പ്രകാശനം ചെയ്യുകയായിരുന്നു സാറ ജോസഫ് . കവി സച്ചിദാന്ദൻ, ഡോ .സി .രാവുണ്ണി ഡോ. ശ്രീലത വർമ്മ, ലക്ഷ്മി ദാമോദർ, സുനിൽ മുക്കാട്ടുക്കര, രമ, മണി ചാവക്കാട്, ഗായികയും അഭിനേത്രിയുമായ ഷൈലജ അമ്പു ,രവിത ഹരിദാസ് എന്നിവർ സംസാരിച്ചു.