name

കൂത്താട്ടുകുളം : കൂത്താട്ടുകളം നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനാത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ മരിയ ഗൊരെത്തി സ്വന്തം വോട്ട് പാഴാക്കി. ബാലറ്റ് പേപ്പറിന് പിന്ന് പേരെഴുതാതിരുന്നതാണ് മരിയയ്ക്ക് തിരിച്ചടിയായത്. തിര‌ഞ്ഞെടുപ്പിൽ ഏഴ് വോട്ട് നേടി മരിയ ഇടത് സ്ഥാനാർത്ഥി വിജയ ശിവനോട് തോറ്റു. വിജയയ്ക്ക് 13 വോട്ട് ലഭിച്ചു. നഗരസഭ ഭരണം ഇടത് മുന്നണി നേടി. സ്വതന്ത്ര അംഗം പി.ജി. സുനിൽകുമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. സി.പി.ഐയിലെ അംബിക രാജേന്ദ്രനാണ് ഡെപ്യുട്ടി ചെയർപേഴ്‌സൺ. രണ്ട് വർഷത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ടത്തിൽ സി.പി.ഐയ്ക്ക് സീറ്റ് ലഭിച്ചത്. ശേഷിക്കുന്ന മൂന്ന് വർഷംഡെപ്യുട്ടി ചെയർപേഴ്‌സൺ പദം സി.പി.എമ്മിനാണ്. നഗരസഭ മുൻ ഡെപ്യുട്ടി ചെയർപേഴ്‌സണാണ് വിജയശിവൻ. സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ മേഖല സെക്രട്ടറിയുമാണ്.അംബിക രാജേന്ദ്രൻ മുൻ പഞ്ചായത്ത്‌, ബ്ലോക്ക് പഞ്ചായത്ത്‌ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമാണ്.