ആലുവ: കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് 31ന് വൈകിട്ട് 4.30ന് പൗരസ്വീകരണം നൽകും. കുട്ടമശേരി സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ജനപ്രതിനിധികൾക്ക് ബെന്നി ബഹനാൻ എം.പി ഉപഹാരം നൽകും. സമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര അദ്ധ്യക്ഷത വഹിക്കും. സമിതി 11-ാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. ജനുവരി മുന്നിന് എടയപുറത്ത് വച്ച് സമിതി വനിതാ ഫോറത്തിന്റെ അഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലന സെമിനാർ സംഘടിപ്പിക്കും.