മൂവാറ്റുപുഴ: കെ.എം. ജോർജ് മെമ്മോറിയൽ സ്‌കൂൾ ഒഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജിയിൽ കേരള സർക്കാർ അംഗീകാരത്തോടെ സാങ്കേതി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്ഡിജിറ്റി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പി.എസ്.സി അംഗീകരിച്ച കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. എസ്.സി, ഒ.ഇ.സി വിഭാഗത്തിൽ ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. ഫോൺ: 9447474875, 9961215497, 9446555847.