librarycouncil

മൂവാറ്റുപുഴ:കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ കാർഷിക പരിഷ്കരണ നയങ്ങൾക്കെതിരെ അതിശൈത്യത്തിലും രാജ്യ തലസ്ഥാനത്ത് സന്ധിയില്ലാത്ത സമരം നടത്തുന്ന പഞ്ചാബിലേയും ഹരിയാനയിലെയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സായാഹ്‌ന ധർണ സംഘടിപ്പിച്ചു. സായാഹ്ന ധർണ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. ഏലിയാസ് , ജാമിയ ബദരിയ പ്രിൻസിപ്പാൾ കെ .എഫ്. തൗഫീക്ക് മാലവി , കേരള കർഷക സംഘം പായിപ്ര വില്ലേജ് പ്രസിഡന്റ് അജാസ് എള്ളുമല , സ്വതന്ത്ര കർഷക സംഘം പായിപ്ര ഡിവിഷൻ പ്രസിഡന്റ് അലി മേപ്പാട്ട് , ഗ്രാമ പഞ്ചായത്ത് അംഗം എം.എ. നൗഷാദ് , മുൻ പ‌ഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ ,ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, സി.കെ ബഷീർ , കെ.പി ജോയി , കെ.എൻ നാസർ, സലീം പോണാക്കുടി എന്നിവർ സംസാരിച്ചു.