chair

കോതമംഗലം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോതമംഗലം താലൂക്കിൽ എൽ.ഡി.എഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോൾ കവളങ്ങാട് പഞ്ചായത്തിൽ ഭരണം നഷ്ടമായത് ഒരു സീറ്റിന്റെ വ്യത്യാസത്തിൽ. മുന്നണിയിലെ ഘടകകക്ഷിയായ എൽ.ജെ.ഡി രണ്ട് സീറ്റുകൾ എൽ.ഡി.എഫിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ കവളങ്ങാട് എൽ.ഡി.എഫ് ഘടകം സീറ്റ് ഒന്നും നൽകാതെ എൽ.ജെ.ഡിയെ അകറ്റി നിർത്തി.തുടർന്ന് രണ്ട് വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിൻതുണയ്ക്കുകയും ഒരു വാർഡിൽ പാർട്ടി ചിഹ്ന്ത്തിൽ സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തു. ഈ മൂന്ന് വാർഡുകളിലും എൽ.ഡി.എഫിന് കാലിടറി. ശക്തമായ ത്രികോണ മത്സരം നടന്ന വാർഡിൽ യൂ.ഡി.എഫ് ഏഴ് വോട്ടിനാണ് ജയിച്ചത്.മറ്റു വാർഡുകളിലും സമാനമായ രീതിയിൽ തന്നെയാണ് എൽ.ഡി.എഫ് തോറ്റത്.എൽ ജെ ഡിക്ക് മാന്യമായ പരിഗണന നൽകിയിരുന്നുവെങ്കിൽ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാൻ സാധിക്കുമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.