ഏലൂർ: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ എം.കെ.കെ നായർ സ്മാരകമായി നിലനിർത്തണമെന്ന ആവശ്വവുമായി ഫാക്ടിലെ എട്ടു തൊഴിലാളി സംഘടനകളും മൂന്ന് ഓഫീസർ സംഘടനകളും ചേർന്ന് ഒപ്പുവച്ച നിവേദനം ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കിഷോർ രുംഗതയ്ക്ക് കൈമാറി.
സ്വകാര്യ മേഖലക്ക് പാട്ടത്തിന് കൊടുത്ത വിദ്യാലയം ഇപ്പോൾ തൊഴിലാളി സംഘടനകളും ഓഫീസേഴ്സ് ഫോറവും ചേർന്ന് ഫാക്ട് എംപ്ലോയീസ് എജുക്കേഷണൽ സർവ്വീസ് സൊസൈറ്റി രൂപീകരിച്ച് ഏറ്റെടുത്ത് നടത്തുകയുമാണിപ്പോൾ.
നേഴ്സറി തൊട്ട് പത്താം ക്ലാസ് വരെ ഡിവിഷനുകളുണ്ട്. 21 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 400 മീ. അത്‌ലറ്റിക് ഗ്രൗണ്ടും രണ്ടു ബാസ്ക്കറ്റ് ബോൾ കോർട്ടും, രണ്ടുവോളിബോൾ കോർട്ടും ,ബാറ്റ്മിൻ്റൻ, തുടങ്ങിയ സൗകര്യങ്ങളും ഉപകരണങ്ങളും കോച്ചും ഉണ്ട്. മികച്ചലൈബ്രറി, ലാബ് , സ്മാർട്ട്ക്ലാസ്സ് റൂം സ്കൂൾ ബസ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള സ്കൂൾ നിലനിർത്താനും മുന്നോട്ടു കൊണ്ടുപോകാനും പാട്ടതുക ഇളവു ചെയ്തും മാനേജ്മെൻറ് അനുകൂലമായ തീരുമാനങ്ങൾ എടുക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.
നാമമാത്രമായ ഫീസാണ് ഈടാക്കുന്നതെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു