കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെ സംയുക്ത യോഗം പെരിങ്ങാല കെ.പി.എ ഓഡി​റ്റോറിയത്തിൽ നടന്നു. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. രേഖ, സാജിത,എ.ഡി.എസ് പ്രസിഡന്റ് കുമാരി സജീവൻ ,മുൻ പഞ്ചായത്തംഗം നെസി ഉസ്മാൻ തുടങ്ങിയവൾ സംസാരിച്ചു. ലിയാ ഷമീർ മോട്ടിവേഷൻ ക്ലാസെടുത്തു. വാർഡിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ച നടത്തി പുതിയ സംരംഭങ്ങളും നടപ്പിലാക്കുവാൻ തീരുമാനിച്ചു.