പെരുമ്പാവൂർ:പെരുമ്പാവൂർ നഗരസഭ ചെയർമാനായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും ടി. എം. സക്കീർ ഹുസൈനെ തിരഞ്ഞെടുത്തു. സക്കീർ ഹുസൈന് 14 വോട്ടും എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ പി. എസ്. അഭിലാഷിന് എട്ടും എൻ.ഡി. എ സ്ഥാനാർത്ഥി ടി.ജവഹറിന് നാല് വോട്ടും ലഭിച്ചു. കോൺഗ്രസ് വിമതനായി നിന്ന് മൽസരിച്ച് വിജയിച്ച അഭിലാഷ് പുതിയേടത്തും സക്കീർ ഹുസൈന് വോട്ട് ചെയ്തു. എന്നാൽ എസ്.ഡി.പി. ഐയുടെ ടിക്കറ്റിൽ മൽസരിച്ച് വിജയിച്ചെത്തിയ സ്ഥാനാർത്ഥി ഷെമീന ഷാനവാസ് വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു. മൊത്തം 27 അംഗങ്ങളാണ് പെരുമ്പാവൂരിലുളളത്. വരണാധികാരിയായ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി.ജി. അലക്‌സാണ്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. പെരുമ്പാവൂർ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റും പ്രിയദർശിനി കൾച്ചറൽ ട്രസ്റ്റ് ചെയർമാൻ കൂടിയാണ് സക്കീർ ഹുസൈൻ. നഗരസഭ വൈസ് ചെയർപേഴ്‌സണായി കോൺഗ്രസിലെ ഷീബ ബേബിയെയാണ് തെരഞ്ഞെടുത്തത്.