
പറവൂർ: ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കെ.ഡി. വിൻസന്റിനേയും വൈസ് പ്രസിഡന്റായി പി. പത്മകുമാരിയേയും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തിരെഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് എം.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ, എം.ജെ. രാജു, കെ.എസ്. ബിനോയ്, എം.എ. നസീർ, എം.എസ്. രതീഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.