
പെരുമ്പാവൂർ: അമ്പത് വർഷത്തെ കാത്തിരിപ്പ്. ഒടുവിൽ വേങ്ങൂർ മൂത്തേടം സ്വദേശി പൊന്നപ്പന്റെ വീട്ടിൽ കുടിവെള്ളം എത്തി. പൊതുപ്രവർത്തകരുടെ ഇടപെടലിലൂടെയാണ് എൺപത്തിയഞ്ച് കാരന്റെ
വീട്ടിലേക്ക് കുടിവെള്ള പൈപ്പ് എത്തിയത്. ഇതോടെ സമീപത്തെ ആറ് വീടുകളിലും കുടിവെള്ളം ലഭിക്കും.
പെന്നപ്പനും കുടുംബുവും താമസിക്കുന്ന സ്ഥലത്തിന് പട്ടയമില്ല. ഇടിഞ്ഞ് പൊളിഞ്ഞു വീഴാറായ ചെറിയ വീട്ടിലാണ് വൃദ്ധർ താമാസിച്ചിരുന്നത്. അരകിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് കുടുംബം കുടിവെള്ളം ശേഖരിച്ചിരുന്നത്. മനുഷ്യാവകാശ കമ്മിഷൻ ഈ കുടുംബത്തിന് കുടിവെള്ളം എത്തിക്കുവാൻ ഉത്തരവിട്ടെങ്കിലും 7000 രൂപ അടക്കണമെന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചത് പ്രതീക്ഷകൾ അസ്തമിച്ചു. ഒടുവിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം തോമസ് കെ ജോർജ് വൃദ്ധദമ്പതികളുടെ ദുരിത വിവരിച്ച് പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് കത്തെഴുതി. തുടർന്നാണ്് ജല ജീവൻ മിഷൻ പദ്ധതിപ്രകാരം കുടിവെള്ളം എത്തിക്കാൻ അധികൃതർ തയ്യാറായത്.