തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സണായി എൽ.ഡി.എഫിലെ രമ സന്തോഷ് അധികാരമേറ്റു. തെരഞ്ഞെടുപ്പിൽ 25 അംഗങ്ങളുള്ള ഇടതു മുന്നണിയിലെ യു.കെ. പീതാംബരന്റെ വോട്ട് അസാധുവായി. 15 അംഗങ്ങളുള്ള എൻ.ഡി.എ സ്ഥാനാർത്ഥി രാധികാ വർമ്മയ്ക്ക് 14 വോട്ട് ലഭിച്ചു. എൻ.ഡി.എ. അംഗം കെ.ആർ.രാജേഷ് കൊവിഡ് കാരണം ഹാജരായില്ല. യു.ഡി.എഫിലെ രോഹിണിക്ക് 8 വോട്ട് ലഭിച്ചു.സ്വതന്ത്ര അംഗം ആന്റണി ജോ വർഗീസ് വിട്ടു നിന്നു.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ കെ.കെ. പ്രദീപ് കുമാർ 26 വോട്ട് നേടി വിജയിച്ചത്.എൻ.ഡി.എ.യുടെ സ്ഥാനാർത്ഥിയായിരുന്ന യു. മധുസൂധനന്റെ വോട്ട് കെ.കെ. പ്രദീപ് കുമാറിന് ലഭിച്ചത് കൗൺസിലിൽ എൻ.ഡി.എ പക്ഷത്തെ അമ്പരപ്പിച്ചു. എന്നാൽ അബദ്ധം പറ്റിയതാണെന്നായിരുന്നു മധുസൂദന്റെ വിശദീകരണം. യു. മധുസൂദനന് ലഭിച്ചത് 13 വോട്ടും യു.ഡി.എഫിലെ കെ.വി. സാജുവിന് 8 വോട്ടും ലഭിച്ചു. തെരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരി എ. സുരേഷ് കുമാർ നേതൃത്വം നൽകി.