കൊച്ചി: ഞാറക്കൽ കെ.കരുണാകരൻ സ്മാരക ചാിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരന്റെ പത്താം ചരമവാർഷികം ആചരിച്ചു. പ്രസിഡന്റ് അഡ്വ.കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ഇടപ്പള്ളി ബ്ളോക് പഞ്ചായത്ത് മെമ്പർ വിവേക് ഹരിദാസ് ,ടി.എം.സുകുമാര പിള്ള,രാജു കല്ലൂമഠം എന്നിവർ സംസാരിച്ചു.തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പി.ബി.സതീശൻ,ആന്റണിആശാൻപറമ്പിൽ,ജോളി പവ്വത്തിൽ,വിവേക് ഹരിദാസ് എന്നിവർക്ക് സ്വീകരണം നൽകി. പി.രാജപ്പൻപിള്ള,കെ.ജെ.സ്റ്റാൻലി, പുഷ്പൻ തായ്‌മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു