പള്ളുരുത്തി: എസ്.എൻ.ഡി.പി കൊച്ചി യൂണിയൻ വൈദിക യോഗം മെമ്പർഷിപ്പ് ഉദ്ഘാടനം യോഗം പ്രസിഡൻ്റ് എ.കെ. സന്തോഷ് നിർവഹിച്ചു. സെക്രട്ടറി എം.എസ്.സാബു, ഷൈൻ കൂട്ടുങ്കൽ, സി.കെ. ടെൽഫി, സി.പി.കിഷോർ, ഇ.കെ.മുരളീധരൻ, തുടങ്ങിയവർ സംബന്ധിച്ചു. വൈദിക യോഗം വി.കെ.സന്തോഷ് ശാന്തിയുടെ അധ്യക്ഷത വഹിച്ചു. കെ.എസ്.സതീഷ് ശാന്തി സ്വാഗതം പറഞ്ഞു.