നെടുമ്പാശേരി: ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് പ്രവർത്തക സംഗമം ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ പാറക്കടവ് പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥികളെ ആദരിച്ചു. മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ പാർട്ടി കൈവരിച്ചത്. മൂന്ന് വാർഡുകളിൽ രണ്ടാം സ്ഥാനവും രണ്ട് വാർഡുകളിൽ മികച്ച പ്രകടനവും കാഴ്ച്ച വച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുൽ പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം. മനോജ്, സംസ്ഥാന കൗൺസിൽ അംഗം പി.എൻ. സതീശൻ, ജില്ല സെക്രട്ടറി വി.കെ. ബസിത് കുമാർ, എൻ അനിൽ, എം.വി. ലക്ഷ്മണൻ, ശ്രീജിത്ത് കാരാപ്പിള്ളി, സനീഷ് പി.എസ്, സജികുമാർ, കെ.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു.