കോലഞ്ചേരി: തോന്നിക്ക ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് നടക്കും. ജനുവരി 10 മുതൽ 14 വരെ മകര സംക്രമ മഹോത്സവം നടക്കും. ദിവസവും രാവിലെ 6ന് ഗണപതി ഹോമം, വൈകിട്ട് 6.30 ന് നിറമാലയും ചുറ്റു വിളക്കോടെ ദീപാരാധനയും,12ന് വൈകിട്ട് 7ന് ചാക്യാർകൂത്ത്, 13ന് വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 14ന് രാവിലെ 7ന് രുദ്റാഭിഷേകം, വൈകിട്ട് 7ന് നാമജപാമൃതം, 9ന് കാവടി അഭിഷേകം എന്നിവയും കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ചുകൊണ്ട് നടക്കും.