കോലഞ്ചേരി: ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ 47ാമത് സെൻട്രൽ കൺവെൻഷൻ ഇന്ന് തുടങ്ങും. പ്രഭാഷണങ്ങൾ പവർവിഷൻ ടിവി യിലും, സി.ആർ.എഫ് ഗോസ്പൽ യു.ട്യൂബ് ചാനലിലും, വെബ്‌സൈ​റ്റിലും ലഭ്യമാണ്. അന്തർദ്ദേശീയ തലത്തിൽ നടക്കുന്ന സുവിശേഷ മഹായോഗം രാത്രി 8.30ന് ഫെല്ലോഷിപ്പ് പ്രസിഡന്റ് പ്രൊഫ.എം.വൈ.യോഹാൻ ഉദ്ഘാടനം നിർവ്വഹിക്കും. ഇന്നും, നാളെയും രാത്രി 8.30 മുതൽ 10.30 വരെയാണ് സുവിശേഷയോഗം. 31ന് വൈകിട്ട 7ന് തുടങ്ങി 9ന് പുതുവത്സര സന്ദേശത്തോടെ യോഗം സമാപിക്കും. ഫാ.ജോർജ് കട്ടക്കയം, ഫാ.തോമസ് പഴമ്പിള്ളി, ഫാ.ഔസേഫ് ഞാറക്കാട്ടിൽ, പ്രൊഫ.സി.എം.മാത്യു ചാന്ത്യം, യു.ടി.ജോർജ്, ഡോ.ജോജി.കെ.നൈനാൻ, ഡോ.ഐസക് ജോൺ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.