കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ പത്ത് വായനശാലകൾ ചേർന്ന് സുഗതകുമാരി അനുസ്മരണവും കവിയരങ്ങും നടത്തി. കഴിഞ്ഞ പത്ത് ഞായറാഴ്ചകളായി പഞ്ചായത്തിലെ വായനശാലകൾ ചേർന്ന് നടത്തിവന്ന കലാ സാംസ്‌ക്കാരിക പരിപാടികളുടെ സമാപന സമ്മേളനത്തോടനുബന്ധിച്ചാണ് തിരുവാണിയൂർ ചങ്ങമ്പുഴ സ്മാരക വായനശാലയിൽ അനുസ്മരണ സമ്മേളനവും കവിയരങ്ങും നടത്തിയത്. ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബേബി വർഗീസ് അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി പി.ജി.സജീവ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. കെ.ആർ.പ്രഭാകരൻ, ഷീജ വിശ്വനാഥൻ, ദീപു ദാമോദരൻ എന്നിവർ സംസാരിച്ചു. ദളിത കലാ അക്കാദമി അവാർഡ് ലഭിച്ച സുനിൽ തിരുവാണിയൂരിനെ ചടങ്ങിൽ ആദരിച്ചു. കവിയരങ്ങ് മാധവൻ തിരുവാണിയൂർ ഉദ്ഘാടനം ചെയ്തു.