
വൈപ്പിൻ : കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇക്കുറി ചെറായി, പള്ളിപ്പുറം, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകളിൽ രാത്രി പുതുവർഷാഘോഷങ്ങൾ അനുവദിക്കില്ലെന്ന് പൊലീസ്, ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയ ഇടങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ആഘോഷങ്ങളാകാം. പൊലീസ് നിയന്ത്രണങ്ങളുടെ ഭാഗമായി 31 ന് വൈകീട്ട് 6 മണിയോടെ സംസ്ഥാനപാതയിൽ നിന്ന് ബീച്ചുകളിലേക്ക് ചെറായി, കരുത്തല, രക്തേശ്വരി, കുഴുപ്പിള്ളി, ചാത്തങ്ങാട്, മുനമ്പംഎന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ച് പൊലീസ് അടക്കും. ആറ് മണിക്ക് ശേഷം ബീച്ചുകളിലേക്ക് ടൂറിസ്റ്റുകളെയോ വാഹനങ്ങളേയോ കടത്തി വിടില്ല. എന്നാൽ റിസോർട്ടുകളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള ടൂറിസ്റ്റുകൾ ബന്ധപ്പെട്ട രേഖകൾ കാണിച്ചാൽ കടത്തിവിടും.പൊലീസ് പിക്കറ്റ് പ്രദേശവാസികളുടെ സഞ്ചാരത്തെ ബാധിക്കില്ല. ഇവർക്ക് സാധാരണ രീതിയിൽ സഞ്ചാരം അനുവദിക്കും.
സൂര്യാസ്തമയത്തിനു ശേഷം ബീച്ചിൽ നിന്ന് എല്ലാ സന്ദർശകരെയും തിരിച്ചയക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനിയമ നടപടികൾ സ്വീകരിക്കും
എ. കെ . സുധീർ
മുനമ്പം എസ്.ഐ