
വൈപ്പിൻ: പൊളിക്കുന്ന ബോട്ടുകളിലെ ഫൈബർ മാലിന്യവും ബോട്ടിന്റെ അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നതായി പരാതി. ചെറായി ബോട്ട് ജെട്ടിയിലാണ് മാലിന്യം തള്ളുന്നതാണ് പരാതി. മാലിന്യങ്ങൾ ഇവിടെയിട്ട് കത്തിക്കുന്നതും പതിവാണെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു. ജനവാസ കേന്ദ്രമായ ഈ പ്രദേശത്ത് ഫൈബർ മാലിന്യങ്ങൾ കത്തിക്കുന്നത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. പുഴയിലേക്ക് ബോട്ടിന്റെ അവശിഷ്ടങ്ങൾ തള്ളുന്നത് ചെറുവഞ്ചികൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യതൊഴിലാളികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.