കൊച്ചി: കായലിലെ പോളശല്യം മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്നു. പൂത്തോട്ട, കീച്ചേരി, ഉദയംപേരൂർ, ചാത്തമ്മ, ചേപ്പനം, പനങ്ങാട്, കുമ്പളം, ഇടക്കൊച്ചി, പള്ളുരുത്തി, ചമ്പക്കര, പച്ചാളം, മരട്, വരാപ്പുഴ കായലുകളിലാണ് പോളശല്യം രൂക്ഷം.
തണ്ണീർമുക്കം ബണ്ടിൽ നിന്നുമാണ് പോള കൊച്ചി കായലിൽ എത്തുന്നത്. മത്സ്യതൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന രീതിയിലേക്ക് പ്രശ്നം മാറുകയാണ്.
അടിയന്തര പ്രശ്നപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി.