കളമശേരി : മഞ്ഞുമ്മൽ കവലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136-ാമത് സ്ഥാപകദിന സമ്മേളനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജോസഫ് ആന്റണി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് സെക്രട്ടറി എൻ.സി വിൻസന്റ് അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ പാലക്കത്തറ ,സ്റ്റാൻലിറൊസാരിയോ നാരായണൻകുട്ടി , സുരേഷ് ബാബു , കൗൺസിലർമാരായ ഷൈജ ബെന്നി, സിജി സുബ്രമണ്യൻ, മിനി ബെന്നി തുടങ്ങിയവർ സംസാരിച്ചു.