
അങ്കമാലി: അനുമോദന പ്രസംഗത്തെച്ചൊല്ലി കൗൺസിൽ ഹാളിൽ കയ്യാങ്കളി.അങ്കമാലി നഗരസഭയിൽ വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനുശേഷം നടന്ന അനുമോദനയോഗത്തിലാണ് വാക്കേറ്റവും ഉന്തും തള്ളും. സ്വാതന്ത്രനായി മത്സരിച്ച്
വിജയിച്ച വിത്സൻ മുണ്ടാടനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ്
വാക്കേറ്റമുണ്ടായത്. കൗൺസിൽ ഹാളിനകത്തായിരുന്നു വാക്കേറ്റവും ഉന്തും
തള്ളുമുണ്ടായത്.അനുമോദന പ്രസംഗത്തിനിടെ ഉണ്ടായ പരാമർശമാണ്
തർക്കത്തിനിടയാക്കിയത്.വാക്കേറ്റം മുറുകി കൈയേറ്റത്തിലെത്തിയപ്പോൾ
മുതിർത്ത നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.ചെയർമാൻ തിരഞ്ഞെടുപ്പിൽ
വോട്ട് അസാധുവാക്കിയ വിത്സൺ വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ വോട്ട്
ചെയ്യാതെ വിട്ടുനിന്നു.നാലുവട്ടം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച
വിത്സൺ മുണ്ടാടൻ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ്.