തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം 1084 എസ്.എൻ ഡി.പി ശാഖ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഡിസംബർ 30 ന് കൊടികയറി ജനുവരി അഞ്ചിന് ആറാട്ടോടെ സമാപിക്കും.
30ന് വൈകീട്ട് 7ന് ശേഷം കൊടിയേറ്റ്. 31ന് രാവിലെ 9 ന് ശ്രീബലി, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ്, ജനുവരി ഒന്നിന് രാവിലെ 9നും വൈകിട്ട് അഞ്ചരയ്ക്കും ശ്രീബലി, രണ്ടിന് രാവിലെ എട്ടര മുതൽ സർപ്പത്തിന് നീറുംപാലും, ജനുവരി 4 ന് പള്ളിവേട്ട മഹോത്സവം, രാവിലെ എട്ടരയ്ക്കും വൈകീട്ട് അഞ്ചിനും ശ്രീബലി, രാത്രി 9ന് ശേഷം പള്ളിവേട്ട. അഞ്ചാം തിയതി ആറാട്ട് മഹോത്സവം.രാവിലെ എട്ടരയ്ക്ക് ശ്രീബലി, വൈകീട്ട് ആറരയ്ക്ക് ആറാട്ട് ബലി, രാത്രി ഏഴിനു ശേഷം ആറാട്ട്.
|
|