കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കായി പോളിംഗ് ബൂത്തുകളിൽ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് അയച്ചു. റാമ്പ് , വീൽചെയർ സൗകര്യങ്ങൾ ഏർപ്പെടുത്തുക, മുൻഗണന നൽകുക, ബൂത്തിലേക്ക് വാഹന സൗകര്യം ഒരുക്കുക, കിടപ്പിലായ ഭിന്നശേഷിക്കാർക്ക് പോസ്റ്റൽ വോട്ട് അനുവദി​ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു