കൊച്ചി: കർഷക സമരരത്തി​ന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് കർഷക റാലിയും ഐക്യദാർഢ്യ സമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് 3.30 ന് കച്ചേരിപ്പടി ഗാന്ധി സ്മൃതിമണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന റാലി ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ ഉദ്‌ഘാടനം ചെയ്യും. ട്രാക്ടർ ഉൾപ്പെടെ കാർഷികോപകരണങ്ങളുടെ അകമ്പടിയോടെ നടത്തുന്ന റാലി ഹെലിപാഡിന് സമീപം സമാപിക്കും. സമ്മേളനം പ്രൊഫ.എം.കെ.സാനു ഉദ്‌ഘാടനം ചെയ്യും.ഫെലിക്സ്.ജെ.പുല്ലൂടുൻ അദ്ധ്യക്ഷനാകും. മേയർ അഡ്വ.എം.അനിൽകുമാർ, ടി.ജെ.വിനോദ് എം.എൽ.എ, പ്രൊഫ.കെ.അരവിന്ദാക്ഷൻ തുടങ്ങിയവർ സംസാരിക്കും. പ്രൊഫ.സൂസൺ ജോൺ, പി.എ.പ്രേബാബു, ജോർജ് കാട്ടുനിലത്ത്, ഫെലിക്സ്.ജെ.പുല്ലൂടൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.